
(Courtesy:medindia.net/news)
സീമയുടെ കഥ
ഹിമാചല്‍ പ്രദേശ്കാരി, 37 വയസ്സുള്ള സീമാ സൂദിനു രണ്ടുകൊല്ലം മുമ്പു(2007)
എങ്ങിനെയെങ്കിലും മരിച്ചാല്‍ മതി എന്നായിരുന്നു.15 വര്‍ഷമായി റൂ മറ്റോയിഡ്
ആര്‍ത്രൈറ്റിസ് എന്ന രോഗത്താല്‍ അവര്‍ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. BITS പിലാനിയില്‍
നിന്നും സ്വര്‍ണ്ണ മെഡല്‍ നേടിയ ആ എഞ്ചിനീയര്‍ ഇന്ത്യന്‍ പ്രസിഡന്റിനു ദയാവധം
തേടി അപേക്ഷ സമര്‍പ്പിച്ചു.
അത്ഭുതമെന്നു പറയട്ടെ,പിന്നീടവര്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായി.
ഇന്നവര്‍ താന്‍ കാട്ടിയ മണ്ടത്തരം ഓര്‍ത്തു ലഞ്ജിക്കുന്നു.ഹിമാചല്‍സര്‍ക്കാരും
അവരുടെ അലുമ്നി അസ്സോസ്സിയേഷനും അവരെ ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം
നല്‍കി.മുട്ടുകള്‍,ഏണുകള്‍,തോളുകള്‍,കൈമുട്ടുകള്‍ എന്നിവയൊക്കെ മാറ്റിവയ്ക്കപ്പെട്ടു.
15 ദിവസം ഇടവിട്ട് 6 മാസം കൊണ്ടായിരുന്നു ശസ്ത്രക്രിയ.
ജീവിതം അവസ്സാനിപ്പിക്കാന്‍ തീരുമാനിക്കും മുമ്പ് വീണ്ടും ആലോചിക്കുക
എന്ന്‍ സീമാ.
യൂതനേസ്യ എന്ന പദം ഗ്രീക്കുഭാഷയില്‍ ഇന്നുണ്ടായി.
നല്ലമരണം,അന്തസ്സുള്ള മരണം എന്നൊക്കെ പറയാം.
ദയാവദം എന്ന പദത്തിനാണു മലയാളത്തില്‍ പ്രചാരം.
രണ്ടിനം യൂതനെസിയാ.സക്രിയ(ആക്റ്റീവ്) നിഷ്ക്രിയ
(പാസ്സെവ്)എന്നിങ്ങനെ.രോഗിയുടെ നന്മയ്ക്കായി ഒരു
ചികില്‍സകന്‍റെ സഹായത്താല്‍ ഇഹലോകവാസം
അവസാനിപ്പിക്കുന്നത് സക്രിയദയാവധം.ചികില്‍സ നിര്‍ത്തിവയ്ക്കല്‍
ഓക്സിജന്‍ നല്‍കുന്നതു നിര്‍ത്തല്‍,വെന്‍റിലേറ്റര്‍ പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കല്‍,ആഹാരം കൊടുക്കാതിരിയ്ക്കുക,ഔഷധം
നിര്‍ത്തുക എന്നിവയൊക്കെ നിഷ്ക്രിയ ദയാവധം.ഇത്തരം
ദയാവധം യൂറോപ്യന്‍ രാജ്യങ്ങളില്‍ പരക്കെ പ്രചാരത്തിലുണ്ട്.
അവിടെ നിയമം അതനുവധിക്കുന്നു.അവിടെ ആശുപത്രിമരണങ്ങളില്‍
80-90 ശതമാനം ഇത്തരം ദയാവധങ്ങള്‍ ആണ്. എന്നാല്‍ ഇന്ത്യയില്‍
അനുവദിക്കുന്നില്ല.അതിനാല്‍ പ്രയോജനം ഒന്നും കിട്ടുകയില്ല
എങ്കിലും ചികില്‍സ നീട്ടിക്കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍
നിര്‍ബ്ബന്ധിതരാകുന്നു.രോഗിയുടെ ജീവിതം കഷ്ടത നിറങ്ങതാക്കുക,
ബന്ധുക്കളുടെ സാമ്പത്തികഭാരവും കഷ്ടപ്പാടും കൂട്ടുക,കുടുംബം
കുളം തോണ്ടുക എന്നിവയാവും പലപ്പോഴും ഫലം.
നിരവധി സെക്കണ്ടറികള്‍ വന്ന കാന്‍സര്‍ രോഗികള്‍,ഗുരുതരമായ
മസ്തിഷ്ക ക്ഷതം,ഹൃദയം,കരള്‍,വൃക്ക എന്നിങ്ങനെ പല അവയവങ്ങളുടെ
പ്രവര്‍ത്തനം നില്യ്ക്കുന്ന മള്‍ട്ടി ഓര്‍ഗന്‍ ഫൈലുവര്‍
എന്നീ അവസ്ഥകള്‍ ഉദാഹരണം.ഇത്തരം സന്ദര്‍ഭങ്ങളില്‍
നിഷ്ക്രിയ ദയാവധം അനുവദനീയമാക്കേണ്ടതാണ്.