Wednesday 24 February 2010

ഒരു ചതുരംഗ ചാമ്പ്യന്‍റെ കഥ

ഒരു ചതുരംഗ ചാമ്പ്യന്‍റെ കഥ

25 കാരനായ കെ.വെങ്കിറ്റടേഷ് ദേശീയ ചെസ്സ് ചാമ്പ്യന്‍ ആയിരുന്നു.
അപൂര്‍വ്വമായ ദ്യൂഷേന്‍ മസ്കുലര്‍ ഡിസ്റ്റ്രൊഫി എന്ന പേശീ രോഗം
അയാളെ ബാധിച്ചു.പേശികള്‍ ഒന്നൊന്നായി തളര്‍ന്ന്‍ എഴിനേല്‍ക്കാനോ
നടക്കാനോ കഴിയാഥ അവസ്ഥ. പുരുഷന്മാരെ മാത്രം ബാധിക്കുന്ന രോഗം.
തലച്ചോറിന്‍റെ പ്രവര്‍ത്തങ്ങള്‍ക്കു കുഴപ്പമില്ല.ഓര്‍മ്മിക്കാനും സംസാരിക്കാനും
തീരുമാനം എടുക്കാനും കഴിയും.കിടക്കയില്‍ കിടന്നു മടുത്ത വെങ്കിടേഷ്
തന്‍ റെ കരള്‍,വൃക്കകള്‍,കരള്‍,പാങ്ക്രിയാസ് എന്നിവ ദാനം ചെയ്യാന്‍ തീരുമാനിച്ച്
മാതാവിനെ ഹൈദ്രാബാദിലെ മോഹന്‍ ഫൌണ്ടേഷനടുത്തയച്ചു.മസ്തിഷ്ക മരണം
സംഭവിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ദാനം സ്വീകരിക്കാന്‍ തയാറായില്ല.
തുടര്‍ന്നു.

മാതാവ് ആന്ധ്രാ ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു.1955 ലെ അവയവ ദാന
നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ കോടതി ദാനം അനുവദിച്ചില്ല.
2004 ല്‍ നാലുമാസം നിരാശനായി കിടന്നു വെങ്കിടേഷ് മരിച്ചു.നേത്രപടലം
മാത്രം ദാനം ചെയ്യപ്പെട്ടു.നിയമം അനുവദിക്കാത്തതിനാല്‍ ഗുരുതരമായ
അല്‍ഷീമേര്‍സ് ബാധിച്ചവര്‍ക്കും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍
കഴിയില്ല.അതിനു കഴിയും വിധം നിയമം മാറ്റണം എന്നു പലരും വാദിക്കുന്നു.

എന്താണ് നിങ്ങളുടെ അഭിപ്രായം?

No comments:

Post a Comment

DISCUSSION IN KOOTTAM

To legalize or not to legalize Euthanesia

To kill or not to kill

Followers