Tuesday, 23 February 2010

Aruna Shanbaug

 
Posted by Picasa

(Courtesy :The Hindu)

ദയാവധം നിയമവിധേയമാക്കണമോ?

ആയാസം കൂടാതുള്ള,അന്തസ്സായ മരണം. അതിനായി പ്രാര്‍ത്ഥിച്ചിരുന്നവരാണ്
ഭാരതീയര്‍.
"അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം"
(ദൈവമേ,ഭക്തനായ എനിക്കു ദീനമില്ലാത്ത ജീവിതവും ആയാസപ്പെടാത്ത മരണവും
നല്‍കേണമേ)എന്നായിരുന്നു പൂര്‍വ്വികരുടെ പ്രാര്‍ത്ഥന. എന്നാല്‍ അനായാസ മരണം
കൈവരിക്കാന്‍ കഴിയാതെ പോകുന്ന ആയിരക്കണക്കിനു ഭാരതീയരും ലക്ഷക്കണക്കിനു
മാലോകരും ഇന്നുണ്ട്. അവരെ കുറിച്ചു ചിന്തിക്കുന്നവര്‍,അവര്‍ക്കു വേണ്ടി വാദിക്കുന്നവര്‍
വിരളവും.

അരുണാഷാന്‍ ബാഗ്- ദുരന്തകഥ
മുംബയിലെ കെ.ഈ.എം.ഹോസ്പിറ്റലിലെ ജൂണിയര്‍ നേര്‍സായിരുന്നു സുന്ദരിയായിരുന്ന
അരുണഷാന്‍ ബാഗ്.കൂടെയുള്ള ഡോക്ടറുമായുള്ള പ്രേമം പൂവണിഞ്ഞ് വിവാഹത്തില്‍
കലാശിക്കാന്‍ തുടങ്ങുന്ന വേള.പക്ഷേ വിധി ക്രൂരത കാട്ടി.യൂണിഫോം മാറുന്ന മുറിയില്‍
ഏകയായി നിന്നിരുന്ന അവളെ അതെ ഹോസ്പിറ്റലിലെ തൂപ്പുകാരന്‍ അതിക്രൂരമായി
ബലാല്‍സംഗം ചെയ്തു.പട്ടിയുടെ തുടല്‍ കഴുത്തില്‍ വരിഞ്ഞു മുറിക്കിയ ശേഷം ആയിരുന്നു
പീഡനം.മസ്തിഷകവും സുഷുമ്നയുമായുള്ള്‍ ബന്ധപ്പെടുന്ന ബ്രയിന്‍ സ്റ്റെം ചതഞ്ഞരന്നു
പോയ അരുണ ബധിരയും മൂകയും അന്ധയും ആയി മാറി.പരിസരബോധം നശിച്ചു.ശ്വാസം
നിലനിന്നു.ഹൃദയ ചലനവും പചനവും വിസ്സര്‍ജ്ജനവും തുടര്‍ന്നു.മസ്തിഷ്കമരണം സംഭവിച്ച
ഒരു സസ്യജീവിയായി ആ പെണ്‍കുട്ടി മാറി.1973 നവംബര്‍ 27 നായിരുന്നു ബലാല്‍സംഗം.
പ്രതിയെ 7 വര്‍ഷത്തേക്കു ശിക്ഷിച്ചു.

അരുണയ്ക്ക് ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാനാവില്ല എന്നറിഞ്ഞ
ഡോക്ടര്‍ കാമുകന്‍ കൈകഴുകി.മാതാപിതാക്കള്‍ താമസ്സിയാതെ മരണമടഞ്ഞു.സഹോദരങ്ങള്‍
തിരിഞ്ഞു നോക്കാതെ ആയി.36 വര്‍ഷമായി അരുണ ആശുപത്രി കിടക്കയില്‍ ഒരേ ഒരു കിടപ്പാണ്.
ഈതെങ്കിലും ഒരു നേര്‍സ് ദിവസം രണ്ടു തവണ ഞെരടിയെടുത്ത കഞ്ഞി അവളുടെ തൊണ്ടക്കുഴിയില്‍
നിക്ഷേപിക്കും.അതു നിര്‍ത്തിയാല്‍ അരുണയുടെ കഥ തീരും.എന്നാല്‍ അതു ചെയ്യാന്‍ ആശുപത്രി
അധികൃതര്‍ക്കു അനുമതിയില്ല.അങ്ങനെ ചെയ്താല്‍ അവര്‍ ജയിലില്‍ കിടക്കും.

അവളുടെ ദുരവസ്ഥസ്നേഹിതയും ജേര്‍ണലിസ്റ്റുമായ പിങ്കി വിരാണി അരുണയുടെ കഥ (Arunaa's Story)
എന്ന പേരില്‍ പുസ്തകമാക്കി.1997 ല്‍ പുസ്തകം ഇറങ്ങുമ്പോള്‍ അരുണ എന്നജീവഛവ സസ്യജീവിയ്ക്കു
പ്രായം 49 വയസ്സ്.അരുണയുടെ കഥ വായിച്ചിട്ടും ലോകമനസ്സാക്ഷി ഉണര്‍ന്നില്ല,നിരാശയിലായ പിങ്കി
സുപ്രീം കോടതിയില്‍ അരുണയെ ദയാവധത്തിനു വിധേയയാക്കാന്‍ അനുമതി തേടി പെറ്റീഷന്‍ നല്‍കി.
ഭക്ഷണം നല്‍കുന്നതു നിര്‍ത്തിയാല്‍ മതി.

2009 നവംബറിലായിരുന്നു പെറ്റീഷന്‍.
ലോകമെമ്പാടും വര്‍ത്ത വന്നു.ബി.ബി.സി വന്‍പ്രാധാന്യം നല്‍കിയ വാര്‍ത്ത
പെറ്റീഷന് എന്തു സംഭവിച്ചു?
കോടത്തി ദയാവ്ധത്തിന് അനുമതി നല്‍കിയോ?
അവളുടെ ഇന്നത്തെ സ്ഥിതി എന്ത്?
അവളെ പോലെ അരിയപ്പെടാത്ത എത്രയോ സസ്യ ജീവിതങ്ങളുണ്ട് നമുക്കു ചുറ്റും?
അവരുടെ ഗതി എന്ത്?
സക്രിയ ദയാവധം ആവശ്യപ്പെട്ട കെ.വെങ്കിടെഷ് എന്ന ദേശീയ ചെസ്സ് ചാമ്പ്യന്
എന്തു സംഭവിച്ചു?

ദയാവധത്തെകുറിച്ചു നിങ്ങള്‍ക്കെതാണഭിപ്രായം?
സദയം പ്രതികരിക്കുക.

1 comment:

DISCUSSION IN KOOTTAM

To legalize or not to legalize Euthanesia

To kill or not to kill

Followers