ദയാവധം നെതര്‍ലാണ്ടില്‍
നാസ്സി ജര്‍മ്മനിയില്‍ അംഗവൈകല്യം വന്നവരേയും മനോരോഗികളേയും
ദയാവധത്തിനിരയാക്കിയിരുന്നു.1973 മുതല്‍ ഗുരുതരമായ രോഗികളെ
അവരുടെ ആവശ്യപ്രകാരം നെതര്‍ലണ്ടിലെ ഡോക്ടറന്മാര്‍ ദയാവധത്തിനിരയാക്കിയിരുന്നു.
1990 ല്‍ അത്തരം കേസുകളില്‍ 18 ശതമാനവും 1995 ല്‍ 41 ശതമാനവും
റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നില്ല.തുടര്‍ന്നു 2002 ല്‍ ഡച്ച് യൂതനേഷ്യാ ആക്ട് നിലവില്‍ വന്നു.
രോഗി സ്വതന്ത്രമായി തീരുമാനമെടുത്ത് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒരു ഡോക്ടര്‍ക്കു
ദയാവ്ധത്തിനു സഹായിക്കാ,.സഹിക്കവയ്യാത്ത ജീവിതാവ്സ്ഥയായിരിക്കണം.ആശ്വാസം
കിട്ടാന്‍ മറ്റൊരു വഴിയും കാണരുത്.രോഗി തനിയെ ഔഷധം കുത്തി വച്ചു മരണം
കൈവരിക്കണം.ചികില്‍സിക്കുന്ന ഡോക്ടറെ കൂടാതെ ചികിസയൗമായും രോഗിയുമായും
ബന്ധമില്ലാത്ത മറ്റൊരു ഡോക്ടര്‍ കൂടി രേഖാമൂലം ദയാവധത്തെ അനുകൂലിക്കണം.
സമ്മതപത്രങ്ങള്‍ പൂര്‍ണ്ണമായി പൂരിപ്പിക്കണം.രോഗി മനോരോഗിയെങ്കില്‍ ഡോക്ടര്‍മാരില്‍
ഒരാള്‍ മനോരോഗചികിസകന്‍ ആയിരിക്കണം.സാധാരണ മരണം എന്നു റിപ്പോര്‍ട്ടു ചെയ്യാന്‍
പാടില്ല.
ഇപ്പോള്‍ നെതര്‍ ലണ്ടില്‍ 60 ശതമാനം ദയാവധങ്ങളും രിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
1999 ല്‍ 2216 പേര്‍ ദയാവധം സ്വീകരിച്ചു. 2003 ല്‍ 1626 പേരും(മൊത്തം
മരണങ്ങളില്‍ 1.8 ശതമാനം)
2010 ഫെബ്രുവരിയില്‍ ഔട്ട് ഓഫ് ഫ്രീ വില്‍ എന്ന പൗരസംഘടന 70 കഴിഞ്ഞ
മുതിര്‍ന്ന പൗരര്‍ ആവശ്യപ്പെട്ടാല്‍ രോഗം ഇല്ല എങ്കിലും ദയാവധത്തിനു സഹായം
കിട്ടാന്‍ അര്‍ഹത ഉള്ളവരായി അംഗീകരിക്കപ്പേടണം എന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു
Subscribe to:
Post Comments (Atom)
No comments:
Post a Comment