Wednesday 24 March 2010

ഉസിലം പെട്ടിയും വിരുദനഗറും

ഉസിലം പെട്ടിയും വിരുദനഗറും

രണ്ടും തമിഴ്നാട്ടില്‍.
ആദ്യത്തേത് പെണ്‍കുഞ്ഞങ്ങളെ കൊന്നുകളയുന്ന നാട്.
രണാമത്തേത് മുതിര്‍ന്ന പൗരന്മാരെ കൊന്നു കളയുന്ന നാടും.
ഉസിലമ്പെട്ടിയിലെ പെണ്‍ശിശുവധങ്ങളെ കുറിച്ചു ലോകം
അറിയുന്നത് 1992 ല്‍.ആയിരം പെണ്‍കുട്ടികള്‍ ജനിച്ചാല്‍
ഊശ്ഈള്‍ആആമ്മ് പ്പേട്ട്ഈയ്യ്ഈള്‍ 913 പേര്‍ മാത്രമേ
ജീവിച്ചു കാണുന്നുള്ളു. ദേശീയ ശരാശരി 1000/933 ആണ്‍.
ഭാഗ്യമെന്നു പറയട്ടെ,കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ആണു
കൂടുതല്‍.നെല്‍മണി തീറ്റിക്കല്‍,കീടനാശിനി നല്‍കല്‍,ശ്വാസം
മുട്ടിക്കള്‍,പട്ടിണിയ്ക്കിടല്‍,ചികിസാ നിഷേധം എന്നിവ വഴി
ഉസിലമ്പെട്ടിയില്‍ പെണ്‍കുഞ്ഞങ്ങളെ വധിക്കുന്നു.മരണം റിപ്പോര്‍ട്ട്
ചെയ്യപ്പെടില്ല.കാണാതെ പോകല്‍ മാത്രം.കഴിഞ്ഞവര്‍ഷം കാണാതെ
പോയ 1254 പെണ്‍കുട്ടികളില്‍ 730 പേര്‍ കൊല്ലപ്പെടുകയായിരുന്നുവത്രേ.

വിരുദനഗറിലെ തലൈകൂതല്‍

2010 ജനുവരി 25 ന് ഡക്കാണ്‍ ഹെറാള്‍ഡില്‍ ആ വര്‍ത്ത വന്നു.
അനതര്‍ദേശീയ തലത്തില്‍ വാര്‍ത്ത പടര്‍ന്നു. തലൈകൂതല്‍ എന്ന വിചിത്ര
ആചാരം. പ്രായം ചെന്നു രോഗബാധിതരായി കിടക്കയില്‍ കിടക്കുന്ന
കാരണവരെ കൊന്നു കളയുന്ന രീതി.നല്ലതു പോലെ എണ്ണ തേപ്പിച്ചു
കുളിപ്പിക്കുന്നു.തുടര്‍ന്നു ധാരാളം കരിക്കിന്‍ വെള്ളം കൊടുക്കുന്നു. ചിലര്‍
അല്‍പം വിഷവും ചേര്‍ക്കുമത്രേ.രണ്ടു ദിവസത്തിനുള്ളില്‍ കാരണവര്‍/വത്തി
പനിയും സന്നിയും പിടിച്ചു യമലോകം പൂകും.സമൂഹത്തിന്‍ റെ അംഗീകാരത്തോറ്റെ
നടത്തപ്പെടുന്ന പ്രാകൃത ദയാവധം

1 comment:

  1. nice article but malayalam fonts are not reader friendly try varamozhi
    http://anaesthesiatoday.blogspot.com

    ReplyDelete

DISCUSSION IN KOOTTAM

To legalize or not to legalize Euthanesia

To kill or not to kill

Followers