ഉസിലം പെട്ടിയും വിരുദനഗറും
രണ്ടും തമിഴ്നാട്ടില്‍.
ആദ്യത്തേത് പെണ്‍കുഞ്ഞങ്ങളെ കൊന്നുകളയുന്ന നാട്.
രണാമത്തേത് മുതിര്‍ന്ന പൗരന്മാരെ കൊന്നു കളയുന്ന നാടും.
ഉസിലമ്പെട്ടിയിലെ പെണ്‍ശിശുവധങ്ങളെ കുറിച്ചു ലോകം
അറിയുന്നത് 1992 ല്‍.ആയിരം പെണ്‍കുട്ടികള്‍ ജനിച്ചാല്‍
ഊശ്ഈള്‍ആആമ്മ് പ്പേട്ട്ഈയ്യ്ഈള്‍ 913 പേര്‍ മാത്രമേ
ജീവിച്ചു കാണുന്നുള്ളു. ദേശീയ ശരാശരി 1000/933 ആണ്‍.
ഭാഗ്യമെന്നു പറയട്ടെ,കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ആണു
കൂടുതല്‍.നെല്‍മണി തീറ്റിക്കല്‍,കീടനാശിനി നല്‍കല്‍,ശ്വാസം
മുട്ടിക്കള്‍,പട്ടിണിയ്ക്കിടല്‍,ചികിസാ നിഷേധം എന്നിവ വഴി
ഉസിലമ്പെട്ടിയില്‍ പെണ്‍കുഞ്ഞങ്ങളെ വധിക്കുന്നു.മരണം റിപ്പോര്‍ട്ട്
ചെയ്യപ്പെടില്ല.കാണാതെ പോകല്‍ മാത്രം.കഴിഞ്ഞവര്‍ഷം കാണാതെ
പോയ 1254 പെണ്‍കുട്ടികളില്‍ 730 പേര്‍ കൊല്ലപ്പെടുകയായിരുന്നുവത്രേ.
വിരുദനഗറിലെ തലൈകൂതല്‍
2010 ജനുവരി 25 ന് ഡക്കാണ്‍ ഹെറാള്‍ഡില്‍ ആ വര്‍ത്ത വന്നു.
അനതര്‍ദേശീയ തലത്തില്‍ വാര്‍ത്ത പടര്‍ന്നു. തലൈകൂതല്‍ എന്ന വിചിത്ര
ആചാരം. പ്രായം ചെന്നു രോഗബാധിതരായി കിടക്കയില്‍ കിടക്കുന്ന
കാരണവരെ കൊന്നു കളയുന്ന രീതി.നല്ലതു പോലെ എണ്ണ തേപ്പിച്ചു
കുളിപ്പിക്കുന്നു.തുടര്‍ന്നു ധാരാളം കരിക്കിന്‍ വെള്ളം കൊടുക്കുന്നു. ചിലര്‍
അല്‍പം വിഷവും ചേര്‍ക്കുമത്രേ.രണ്ടു ദിവസത്തിനുള്ളില്‍ കാരണവര്‍/വത്തി
പനിയും സന്നിയും പിടിച്ചു യമലോകം പൂകും.സമൂഹത്തിന്‍ റെ അംഗീകാരത്തോറ്റെ
നടത്തപ്പെടുന്ന പ്രാകൃത ദയാവധം
Wednesday, 24 March 2010
Tuesday, 23 March 2010
Monday, 22 March 2010
Kanam Sankara Pillai
Thank u kanam for calling me. I am writing some features in Kalakoumudi and Kerala Sabdam wkly now and then. Koumudi u are reading. In sabdam I have written about K G Balakrishnan, our C J, who is my close friend since childwood. We had been his guests in Delhi for a wk, during last onam holidays.
Another article was about Prof.Sunny Thomas, the chief coach of Indian Shooting team. He is also my close friend since '71.
This is a trial posting O K ?
Another article was about Prof.Sunny Thomas, the chief coach of Indian Shooting team. He is also my close friend since '71.
This is a trial posting O K ?
Saturday, 20 March 2010
Friday, 19 March 2010
ദയാവധം നെതര്‍ലാണ്ടില്‍
ദയാവധം നെതര്‍ലാണ്ടില്‍
നാസ്സി ജര്‍മ്മനിയില്‍ അംഗവൈകല്യം വന്നവരേയും മനോരോഗികളേയും
ദയാവധത്തിനിരയാക്കിയിരുന്നു.1973 മുതല്‍ ഗുരുതരമായ രോഗികളെ
അവരുടെ ആവശ്യപ്രകാരം നെതര്‍ലണ്ടിലെ ഡോക്ടറന്മാര്‍ ദയാവധത്തിനിരയാക്കിയിരുന്നു.
1990 ല്‍ അത്തരം കേസുകളില്‍ 18 ശതമാനവും 1995 ല്‍ 41 ശതമാനവും
റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നില്ല.തുടര്‍ന്നു 2002 ല്‍ ഡച്ച് യൂതനേഷ്യാ ആക്ട് നിലവില്‍ വന്നു.
രോഗി സ്വതന്ത്രമായി തീരുമാനമെടുത്ത് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒരു ഡോക്ടര്‍ക്കു
ദയാവ്ധത്തിനു സഹായിക്കാ,.സഹിക്കവയ്യാത്ത ജീവിതാവ്സ്ഥയായിരിക്കണം.ആശ്വാസം
കിട്ടാന്‍ മറ്റൊരു വഴിയും കാണരുത്.രോഗി തനിയെ ഔഷധം കുത്തി വച്ചു മരണം
കൈവരിക്കണം.ചികില്‍സിക്കുന്ന ഡോക്ടറെ കൂടാതെ ചികിസയൗമായും രോഗിയുമായും
ബന്ധമില്ലാത്ത മറ്റൊരു ഡോക്ടര്‍ കൂടി രേഖാമൂലം ദയാവധത്തെ അനുകൂലിക്കണം.
സമ്മതപത്രങ്ങള്‍ പൂര്‍ണ്ണമായി പൂരിപ്പിക്കണം.രോഗി മനോരോഗിയെങ്കില്‍ ഡോക്ടര്‍മാരില്‍
ഒരാള്‍ മനോരോഗചികിസകന്‍ ആയിരിക്കണം.സാധാരണ മരണം എന്നു റിപ്പോര്‍ട്ടു ചെയ്യാന്‍
പാടില്ല.
ഇപ്പോള്‍ നെതര്‍ ലണ്ടില്‍ 60 ശതമാനം ദയാവധങ്ങളും രിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
1999 ല്‍ 2216 പേര്‍ ദയാവധം സ്വീകരിച്ചു. 2003 ല്‍ 1626 പേരും(മൊത്തം
മരണങ്ങളില്‍ 1.8 ശതമാനം)
2010 ഫെബ്രുവരിയില്‍ ഔട്ട് ഓഫ് ഫ്രീ വില്‍ എന്ന പൗരസംഘടന 70 കഴിഞ്ഞ
മുതിര്‍ന്ന പൗരര്‍ ആവശ്യപ്പെട്ടാല്‍ രോഗം ഇല്ല എങ്കിലും ദയാവധത്തിനു സഹായം
കിട്ടാന്‍ അര്‍ഹത ഉള്ളവരായി അംഗീകരിക്കപ്പേടണം എന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു

Thursday, 25 February 2010
സീമയുടെ കഥ

(Courtesy:medindia.net/news)
സീമയുടെ കഥ
ഹിമാചല്‍ പ്രദേശ്കാരി, 37 വയസ്സുള്ള സീമാ സൂദിനു രണ്ടുകൊല്ലം മുമ്പു(2007)
എങ്ങിനെയെങ്കിലും മരിച്ചാല്‍ മതി എന്നായിരുന്നു.15 വര്‍ഷമായി റൂ മറ്റോയിഡ്
ആര്‍ത്രൈറ്റിസ് എന്ന രോഗത്താല്‍ അവര്‍ വല്ലാതെ കഷ്ടപ്പെട്ടിരുന്നു. BITS പിലാനിയില്‍
നിന്നും സ്വര്‍ണ്ണ മെഡല്‍ നേടിയ ആ എഞ്ചിനീയര്‍ ഇന്ത്യന്‍ പ്രസിഡന്റിനു ദയാവധം
തേടി അപേക്ഷ സമര്‍പ്പിച്ചു.
അത്ഭുതമെന്നു പറയട്ടെ,പിന്നീടവര്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായി.
ഇന്നവര്‍ താന്‍ കാട്ടിയ മണ്ടത്തരം ഓര്‍ത്തു ലഞ്ജിക്കുന്നു.ഹിമാചല്‍സര്‍ക്കാരും
അവരുടെ അലുമ്നി അസ്സോസ്സിയേഷനും അവരെ ശസ്ത്രക്രിയയ്ക്കു സാമ്പത്തികസഹായം
നല്‍കി.മുട്ടുകള്‍,ഏണുകള്‍,തോളുകള്‍,കൈമുട്ടുകള്‍ എന്നിവയൊക്കെ മാറ്റിവയ്ക്കപ്പെട്ടു.
15 ദിവസം ഇടവിട്ട് 6 മാസം കൊണ്ടായിരുന്നു ശസ്ത്രക്രിയ.
ജീവിതം അവസ്സാനിപ്പിക്കാന്‍ തീരുമാനിക്കും മുമ്പ് വീണ്ടും ആലോചിക്കുക
എന്ന്‍ സീമാ.
യൂതനേസ്യ എന്ന പദം ഗ്രീക്കുഭാഷയില്‍ ഇന്നുണ്ടായി.
നല്ലമരണം,അന്തസ്സുള്ള മരണം എന്നൊക്കെ പറയാം.
ദയാവദം എന്ന പദത്തിനാണു മലയാളത്തില്‍ പ്രചാരം.
രണ്ടിനം യൂതനെസിയാ.സക്രിയ(ആക്റ്റീവ്) നിഷ്ക്രിയ
(പാസ്സെവ്)എന്നിങ്ങനെ.രോഗിയുടെ നന്മയ്ക്കായി ഒരു
ചികില്‍സകന്‍റെ സഹായത്താല്‍ ഇഹലോകവാസം
അവസാനിപ്പിക്കുന്നത് സക്രിയദയാവധം.ചികില്‍സ നിര്‍ത്തിവയ്ക്കല്‍
ഓക്സിജന്‍ നല്‍കുന്നതു നിര്‍ത്തല്‍,വെന്‍റിലേറ്റര്‍ പ്രവര്‍ത്തനം
നിര്‍ത്തിവയ്ക്കല്‍,ആഹാരം കൊടുക്കാതിരിയ്ക്കുക,ഔഷധം
നിര്‍ത്തുക എന്നിവയൊക്കെ നിഷ്ക്രിയ ദയാവധം.ഇത്തരം
ദയാവധം യൂറോപ്യന്‍ രാജ്യങ്ങളില്‍ പരക്കെ പ്രചാരത്തിലുണ്ട്.
അവിടെ നിയമം അതനുവധിക്കുന്നു.അവിടെ ആശുപത്രിമരണങ്ങളില്‍
80-90 ശതമാനം ഇത്തരം ദയാവധങ്ങള്‍ ആണ്. എന്നാല്‍ ഇന്ത്യയില്‍
അനുവദിക്കുന്നില്ല.അതിനാല്‍ പ്രയോജനം ഒന്നും കിട്ടുകയില്ല
എങ്കിലും ചികില്‍സ നീട്ടിക്കൊണ്ടു പോകാന്‍ ഡോക്ടര്‍മാര്‍
നിര്‍ബ്ബന്ധിതരാകുന്നു.രോഗിയുടെ ജീവിതം കഷ്ടത നിറങ്ങതാക്കുക,
ബന്ധുക്കളുടെ സാമ്പത്തികഭാരവും കഷ്ടപ്പാടും കൂട്ടുക,കുടുംബം
കുളം തോണ്ടുക എന്നിവയാവും പലപ്പോഴും ഫലം.
നിരവധി സെക്കണ്ടറികള്‍ വന്ന കാന്‍സര്‍ രോഗികള്‍,ഗുരുതരമായ
മസ്തിഷ്ക ക്ഷതം,ഹൃദയം,കരള്‍,വൃക്ക എന്നിങ്ങനെ പല അവയവങ്ങളുടെ
പ്രവര്‍ത്തനം നില്യ്ക്കുന്ന മള്‍ട്ടി ഓര്‍ഗന്‍ ഫൈലുവര്‍
എന്നീ അവസ്ഥകള്‍ ഉദാഹരണം.ഇത്തരം സന്ദര്‍ഭങ്ങളില്‍
നിഷ്ക്രിയ ദയാവധം അനുവദനീയമാക്കേണ്ടതാണ്.
Wednesday, 24 February 2010
ഒരു ചതുരംഗ ചാമ്പ്യന്‍റെ കഥ
ഒരു ചതുരംഗ ചാമ്പ്യന്‍റെ കഥ
25 കാരനായ കെ.വെങ്കിറ്റടേഷ് ദേശീയ ചെസ്സ് ചാമ്പ്യന്‍ ആയിരുന്നു.
അപൂര്‍വ്വമായ ദ്യൂഷേന്‍ മസ്കുലര്‍ ഡിസ്റ്റ്രൊഫി എന്ന പേശീ രോഗം
അയാളെ ബാധിച്ചു.പേശികള്‍ ഒന്നൊന്നായി തളര്‍ന്ന്‍ എഴിനേല്‍ക്കാനോ
നടക്കാനോ കഴിയാഥ അവസ്ഥ. പുരുഷന്മാരെ മാത്രം ബാധിക്കുന്ന രോഗം.
തലച്ചോറിന്‍റെ പ്രവര്‍ത്തങ്ങള്‍ക്കു കുഴപ്പമില്ല.ഓര്‍മ്മിക്കാനും സംസാരിക്കാനും
തീരുമാനം എടുക്കാനും കഴിയും.കിടക്കയില്‍ കിടന്നു മടുത്ത വെങ്കിടേഷ്
തന്‍ റെ കരള്‍,വൃക്കകള്‍,കരള്‍,പാങ്ക്രിയാസ് എന്നിവ ദാനം ചെയ്യാന്‍ തീരുമാനിച്ച്
മാതാവിനെ ഹൈദ്രാബാദിലെ മോഹന്‍ ഫൌണ്ടേഷനടുത്തയച്ചു.മസ്തിഷ്ക മരണം
സംഭവിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ ദാനം സ്വീകരിക്കാന്‍ തയാറായില്ല.
തുടര്‍ന്നു.
മാതാവ് ആന്ധ്രാ ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിച്ചു.1955 ലെ അവയവ ദാന
നിയമം അനുവദിക്കുന്നില്ല എന്നതിനാല്‍ കോടതി ദാനം അനുവദിച്ചില്ല.
2004 ല്‍ നാലുമാസം നിരാശനായി കിടന്നു വെങ്കിടേഷ് മരിച്ചു.നേത്രപടലം
മാത്രം ദാനം ചെയ്യപ്പെട്ടു.നിയമം അനുവദിക്കാത്തതിനാല്‍ ഗുരുതരമായ
അല്‍ഷീമേര്‍സ് ബാധിച്ചവര്‍ക്കും തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍
കഴിയില്ല.അതിനു കഴിയും വിധം നിയമം മാറ്റണം എന്നു പലരും വാദിക്കുന്നു.
എന്താണ് നിങ്ങളുടെ അഭിപ്രായം?

Hospital staff determined to take care of Aruna Shanbaug
PTIFriday, December 18, 2009 13:55 IST
Mumbai: Though the decision to allow mercy killing of 61-year-old Aruna Shanbaug, who is brain dead since last 36 years after a brutal sexual assault, lies in the hands ofthe Supreme Court, the staff at King Edward Memorial Hospital here is determined to take care of her.

Tuesday, 23 February 2010
Aruna Shanbaug
(Courtesy :The Hindu)
ദയാവധം നിയമവിധേയമാക്കണമോ?
ആയാസം കൂടാതുള്ള,അന്തസ്സായ മരണം. അതിനായി പ്രാര്‍ത്ഥിച്ചിരുന്നവരാണ്
ഭാരതീയര്‍.
"അനായാസേന മരണം
വിനാ ദൈന്യേന ജീവനം
ദേഹീ മെ കൃപയാ ശംഭോ,
ത്വയീ ഭക്തീ മചഞ്ചലാം"
(ദൈവമേ,ഭക്തനായ എനിക്കു ദീനമില്ലാത്ത ജീവിതവും ആയാസപ്പെടാത്ത മരണവും
നല്‍കേണമേ)എന്നായിരുന്നു പൂര്‍വ്വികരുടെ പ്രാര്‍ത്ഥന. എന്നാല്‍ അനായാസ മരണം
കൈവരിക്കാന്‍ കഴിയാതെ പോകുന്ന ആയിരക്കണക്കിനു ഭാരതീയരും ലക്ഷക്കണക്കിനു
മാലോകരും ഇന്നുണ്ട്. അവരെ കുറിച്ചു ചിന്തിക്കുന്നവര്‍,അവര്‍ക്കു വേണ്ടി വാദിക്കുന്നവര്‍
വിരളവും.
അരുണാഷാന്‍ ബാഗ്- ദുരന്തകഥ
മുംബയിലെ കെ.ഈ.എം.ഹോസ്പിറ്റലിലെ ജൂണിയര്‍ നേര്‍സായിരുന്നു സുന്ദരിയായിരുന്ന
അരുണഷാന്‍ ബാഗ്.കൂടെയുള്ള ഡോക്ടറുമായുള്ള പ്രേമം പൂവണിഞ്ഞ് വിവാഹത്തില്‍
കലാശിക്കാന്‍ തുടങ്ങുന്ന വേള.പക്ഷേ വിധി ക്രൂരത കാട്ടി.യൂണിഫോം മാറുന്ന മുറിയില്‍
ഏകയായി നിന്നിരുന്ന അവളെ അതെ ഹോസ്പിറ്റലിലെ തൂപ്പുകാരന്‍ അതിക്രൂരമായി
ബലാല്‍സംഗം ചെയ്തു.പട്ടിയുടെ തുടല്‍ കഴുത്തില്‍ വരിഞ്ഞു മുറിക്കിയ ശേഷം ആയിരുന്നു
പീഡനം.മസ്തിഷകവും സുഷുമ്നയുമായുള്ള്‍ ബന്ധപ്പെടുന്ന ബ്രയിന്‍ സ്റ്റെം ചതഞ്ഞരന്നു
പോയ അരുണ ബധിരയും മൂകയും അന്ധയും ആയി മാറി.പരിസരബോധം നശിച്ചു.ശ്വാസം
നിലനിന്നു.ഹൃദയ ചലനവും പചനവും വിസ്സര്‍ജ്ജനവും തുടര്‍ന്നു.മസ്തിഷ്കമരണം സംഭവിച്ച
ഒരു സസ്യജീവിയായി ആ പെണ്‍കുട്ടി മാറി.1973 നവംബര്‍ 27 നായിരുന്നു ബലാല്‍സംഗം.
പ്രതിയെ 7 വര്‍ഷത്തേക്കു ശിക്ഷിച്ചു.
അരുണയ്ക്ക് ഇനി ഒരിക്കലും സാധാരണ ജീവിതത്തിലേക്കു മടങ്ങി വരാനാവില്ല എന്നറിഞ്ഞ
ഡോക്ടര്‍ കാമുകന്‍ കൈകഴുകി.മാതാപിതാക്കള്‍ താമസ്സിയാതെ മരണമടഞ്ഞു.സഹോദരങ്ങള്‍
തിരിഞ്ഞു നോക്കാതെ ആയി.36 വര്‍ഷമായി അരുണ ആശുപത്രി കിടക്കയില്‍ ഒരേ ഒരു കിടപ്പാണ്.
ഈതെങ്കിലും ഒരു നേര്‍സ് ദിവസം രണ്ടു തവണ ഞെരടിയെടുത്ത കഞ്ഞി അവളുടെ തൊണ്ടക്കുഴിയില്‍
നിക്ഷേപിക്കും.അതു നിര്‍ത്തിയാല്‍ അരുണയുടെ കഥ തീരും.എന്നാല്‍ അതു ചെയ്യാന്‍ ആശുപത്രി
അധികൃതര്‍ക്കു അനുമതിയില്ല.അങ്ങനെ ചെയ്താല്‍ അവര്‍ ജയിലില്‍ കിടക്കും.
അവളുടെ ദുരവസ്ഥസ്നേഹിതയും ജേര്‍ണലിസ്റ്റുമായ പിങ്കി വിരാണി അരുണയുടെ കഥ (Arunaa's Story)
എന്ന പേരില്‍ പുസ്തകമാക്കി.1997 ല്‍ പുസ്തകം ഇറങ്ങുമ്പോള്‍ അരുണ എന്നജീവഛവ സസ്യജീവിയ്ക്കു
പ്രായം 49 വയസ്സ്.അരുണയുടെ കഥ വായിച്ചിട്ടും ലോകമനസ്സാക്ഷി ഉണര്‍ന്നില്ല,നിരാശയിലായ പിങ്കി
സുപ്രീം കോടതിയില്‍ അരുണയെ ദയാവധത്തിനു വിധേയയാക്കാന്‍ അനുമതി തേടി പെറ്റീഷന്‍ നല്‍കി.
ഭക്ഷണം നല്‍കുന്നതു നിര്‍ത്തിയാല്‍ മതി.
2009 നവംബറിലായിരുന്നു പെറ്റീഷന്‍.
ലോകമെമ്പാടും വര്‍ത്ത വന്നു.ബി.ബി.സി വന്‍പ്രാധാന്യം നല്‍കിയ വാര്‍ത്ത
പെറ്റീഷന് എന്തു സംഭവിച്ചു?
കോടത്തി ദയാവ്ധത്തിന് അനുമതി നല്‍കിയോ?
അവളുടെ ഇന്നത്തെ സ്ഥിതി എന്ത്?
അവളെ പോലെ അരിയപ്പെടാത്ത എത്രയോ സസ്യ ജീവിതങ്ങളുണ്ട് നമുക്കു ചുറ്റും?
അവരുടെ ഗതി എന്ത്?
സക്രിയ ദയാവധം ആവശ്യപ്പെട്ട കെ.വെങ്കിടെഷ് എന്ന ദേശീയ ചെസ്സ് ചാമ്പ്യന്
എന്തു സംഭവിച്ചു?
ദയാവധത്തെകുറിച്ചു നിങ്ങള്‍ക്കെതാണഭിപ്രായം?
സദയം പ്രതികരിക്കുക.
Subscribe to:
Posts (Atom)